Buy Online

19 Kanal Road

ISBN : 9788193422557

Price : ₹108.00

Book Name in Malayalam : 19 കനാല്‍ റോഡ്

ചെന്നൈ നഗരത്തില്‍ പേയിങ് ഗസ്റ്റായി ജീവിക്കാനിടവന്ന കാലയളവിലുണ്ടായ അനുഭവമുഹൂര്‍ത്തങ്ങള്‍ നര്‍മ്മം ചാലിച്ച് വരച്ചിടുന്ന കുറിപ്പുകള്‍. രജനീകാന്തായി ജീവിക്കുന്ന മുത്തു, നാണയം തേടുന്ന മാരിമുത്തു, ആനന്ദം തുടങ്ങി അടുത്തു പരിചയപ്പെടുന്ന മനുഷ്യന്‍.

About Author (Sreebala K Menon)

മലയാളത്തിലെ ഒരു എഴുത്തുകാരിയും, സംവിധായികയും, ഷോർട്ട്ഫിലിം സംവിധായകയുമാണു് ശ്രീബാല കെ. മേനോൻ. ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. രചിച്ച 19, കനാൽ റോഡ്നു ഹാസ്യസാഹിത്യത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ശ്രീബാല നരേന്ദ്രൻ മകൻ ജയകാന്തൻ വക തൊട്ടു സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. ഭാഗ്യദേവതയോടെ അസോസിയേറ്റ് സംവിധായികയായി. സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീബാല എടുത്ത പന്തിഭോജനം എന്നാ ഹ്രസ്വ ചിത്രം ഭക്ഷണത്തിന്റെ ജാതിയെ പറ്റി പറഞ്ഞു കൊണ്ട് ശ്രദ്ധേയമായി. ജാതിയുമായി ബന്ധപ്പെട്ട് പ്രാചീനകേരളത്തിൽ ഭക്ഷണരംഗത്ത് വിവേചനങ്ങൾ നിലനിന്നിരുന്നു. ജാതിയുടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കലും ചില പ്രത്യേക ഭക്ഷ്യവസ്തുക്കൾ ചില ജാതിക്കാർക്കു മാത്രമേ കഴിക്കാവൂ എന്ന നിയമവും വിവേചനത്തിന്റെ മുഖ്യസ്വഭാവങ്ങളായിരുന്നു. ഇതിനെതിരെ നടത്തിയ സമരമുറയായിരുന്നു പന്തിഭോജനം. ഓർമ ഫിലിം ഫെസ്റിവലിൽ അക്കമ്മ ചെറിയാനെ പറ്റിയുള്ള ഡോകുമെന്ററി ശ്രീബാല സംവിധാനം ചെയ്തു