Buy Online

readme books

Bahrainile Kakkakal

ISBN : 9788193422533

Price : ₹90.00

Book Name in Malayalam : ബഹറൈനിലെ കാക്കകള്‍

പൊട്ടിച്ചിരിയും മൃദുമന്ദഹാസവും നല്കി മുന്നേറുന്ന 10 കഥകള്‍. ശിഹാബുദ്ദീന്‍ കഥകളില്‍ നിന്ന് നര്‍മ്മ പ്രദാനമായവ പ്രത്യേകം തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഈ പുസ്തകത്തില്‍ സൂക്ഷ്മ ഫലിതത്തിന്റെ ആഴമേറിയ ജീവിത ദര്‍ശനങ്ങള്‍ നിറഞ്ഞിരിക്കുന്നു. ആവര്‍ത്തിച്ചു വായിക്കാന്‍ തോന്നുന്ന പുസ്തകം.

About Author (Shihabuddin Poythumkadavu)

1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പൊയ്ത്തും കടവിൽ ജനിച്ചു.പിതാവ്:സി.പി. ഇബ്രാഹിം,മാതാവ്:ഖദീജ.ഹിദായത്തുൽ ഇസ്ലാം എൽ.പി സ്കൂൾ,രാമജയം യു.പി.സ്കൂൾ,വളപട്ടണം ഗവ.സ്കൂൾ, അഴീക്കോട് ഹൈസ്കൂൾ,ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം.ഭാര്യ:നജ്മ.എം.കെ,മക്കൾ:റസൽ,റയ്ഹാൻ,റിയാ റസിയ,സഹീർ.യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബൈയിൽ പത്രപ്രവർത്തകനായി കുറച്ചുകാലം ജോലിനോക്കിയ ശിഹാബുദ്ദീൻ ഇപ്പോൾ ചന്ദ്രിക വാരികയുടെ പത്രാധിപരാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കഥകൾക്ക് 2007-ലെ കേരള സാഹിത്യ അകാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ് എന്നിവ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്. പി.എൻ മേനോൻ സംവിധാനം നിർവഹിച്ച് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ആദ്യ മെഗാസീരിയലുകളിലൊന്നായ കസവിന്റെ തിരക്കഥ ശിഹാബുദ്ദീനാണ് എഴുതിയത്